Today: 15 Jan 2026 GMT   Tell Your Friend
Advertisements
നീലഗ്ളോബിന്റെ മടങ്ങിവരവ്: പാന്‍ ആം വീണ്ടും ആകാശത്തില്‍ പറക്കും
നീലയും വെളുപ്പും കലര്‍ന്ന ഗ്ളോബ്, അതിന്മേല്‍ പാന്‍ ആം എന്നെഴുത്ത് ഇത് എവിടെയെങ്കിലും തെളിഞ്ഞാല്‍, ഒരിക്കല്‍ പോലും പാന്‍ ആം വിമാനത്തില്‍ കാല്‍വെച്ചിട്ടില്ലാത്തവരാണെങ്കില്‍ പോലും പഴയ തലമുറക്കാരുടെ മുഖത്ത് ഒരു നൊസ്ററാള്‍ജിക് പുഞ്ചിരി വിരിയുന്നു. മുപ്പത് വര്‍ഷത്തിലേറെയായി ആകാശത്തുനിന്ന് അപ്രത്യക്ഷമായിട്ടും, ലോകത്തിന്റെ സാംസ്കാരിക സ്മൃതിയില്‍ ഇത്ര ആഴത്തില്‍ പതിഞ്ഞ മറ്റൊരു എയര്‍ലൈന്‍ ഇല്ല. ഇപ്പോള്‍, ആ പഴങ്കഥ വീണ്ടും പുതുക്കാനൊരുങ്ങുകയാണ്.

ദശകങ്ങളുടെ വ്യോമയാന പരിചയമുള്ള എഡ് വേഗല്‍ എന്ന എക്സിക്യൂട്ടീവാണ് ഈ സ്വപ്നത്തിന് വീണ്ടും ചിറകേകുന്നത്. ക്ളാസിക് പാന്‍ ആം നിറങ്ങളണിഞ്ഞ ഒരു ആധുനിക എയര്‍ബസ് എ320 നിയോ അതിലൂടെയാണ് പാന്‍ അമേരിക്കന്‍ വേള്‍ഡ് എയര്‍വേയ്സ് വീണ്ടും ആകാശത്ത് സഞ്ചരിക്കാന്‍ പോകുന്നത്. ഫ്ളോറിഡയിലെ മയാമിയാണ് പുതിയ പാന്‍ ആമിന്റെ താവളം. കഴിഞ്ഞ ഒക്ടോബറില്‍ തന്നെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ അവിടെ ആരംഭിച്ചു. കാര്യക്ഷമതയും വിശ്വാസ്യതയും ഒന്നിച്ചുകൂടുന്ന എ320 നിയോ കുടുംബം തന്നെയാണ് ഈ തിരിച്ചുവരവിന് ഏറ്റവും അനുയോജ്യമെന്ന് വേഗല്‍ വിശ്വസിക്കുന്നു.

ഒരു എയര്‍ലൈന്‍മാത്രമല്ല, ഒരു സ്വപ്നം

പാന്‍ ആമിന്റെ കഥ ഒരു വിമാനക്കമ്പനിയുടെ കഥയല്ല; അത് ഒരു സ്വപ്നത്തിന്റെ കഥയാണ്യാത്രാകാമനകളുടെയും ഗ്ളാമറിന്റെയും അതിരില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും. 1920~കളില്‍ ജനിച്ച പാന്‍ ആം, 1950~കളും 60~കളും ആയപ്പോള്‍ ആകാശത്തിന്റെ രാജ്ഞിയായി. മറ്റു എയര്‍ലൈനുകള്‍ പ്രദേശിക റൂട്ടുകളില്‍ ഒതുങ്ങിനിന്നപ്പോള്‍, പാന്‍ ആം അതിനോടകം തന്നെ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ചിരുന്നു.

ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും ദക്ഷിണ അമേരിക്കയിലേക്കുമുള്ള ആദ്യ പറക്കലുകളിലൂടെ, ആഗോളവല്‍ക്കരണത്തിന്റെ മുഖമുദ്രയായി പാന്‍ ആം മാറി. വെളുത്ത കൈയുറകള്‍ ധരിച്ച എയര്‍ഹോസ്ററസുമാര്‍, ബോര്‍ഡിലെ മാര്‍ട്ടിനികള്‍, ജെറ്റിന്റെ തിളക്കംഎല്ലാം ചേര്‍ന്ന് പാന്‍ ആം സ്റൈ്റലിന്റെ പര്യായമായി മാറി. പാന്‍ ആമില്‍ പറന്നവര്‍ ഒരു സീനിന്റെ ഭാഗമായിരുന്നുസിനിമാതാരങ്ങള്‍, നയതന്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍. യൂണിഫോമുകള്‍ പകര്‍ത്തപ്പെട്ടു, ലോഗോ ചരിത്രത്തില്‍ പതിഞ്ഞു. ആ നീല ഗ്ളോബ് ഇന്നും യാത്രാവാഞ്ഛയുടെ ശുദ്ധമായ ചിഹ്നമാണ്.

ചരിത്രം സൃഷ്ടിച്ച ചിറകുകള്‍

സൗന്ദര്യത്തിനൊപ്പം പുതുമയും പാന്‍ ആമിന്റെ അടയാളമായിരുന്നു. 1958~ല്‍ ബോയിംഗ് 707 ഉപയോഗിച്ച് ജെറ്റ് സര്‍വീസ് ആരംഭിച്ച ആദ്യ എയര്‍ലൈന്‍ പാന്‍ ആം തന്നെയായിരുന്നു. 1970~ല്‍ ലോകപ്രശസ്തമായ ബോയിംഗ് 747ജംബോ ജെറ്റിന്റെ ലോഞ്ച് കസ്ററമറും അവര്‍. എയര്‍ബസ് എ300, എ310 തുടങ്ങിയവയും ആ നീല ലോഗോ വഹിച്ച് ആകാശം തൊട്ടു.

1966~ല്‍ പോലുംചന്ദ്രനിലേക്കുള്ള വിമാനയാത്രയ്ക്ക് റിസര്‍വേഷന്‍ എടുക്കാനുള്ള അവസരം പാന്‍ ആം നല്‍കി! ഒരാളും പറന്നില്ലെങ്കിലും, അമ്പതിനായിരത്തിലേറെ ആളുകള്‍ പേരു ചേര്‍ത്തു. ന്യൂയോര്‍ക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലെ വേള്‍ഡ്പോര്‍ട്ട് ടെര്‍മിനല്‍യുഎഫ്ഒ പോലെ തോന്നുന്ന ആ കെട്ടിടത്തില്‍ നിന്നാണ് ജെറ്റ് യുഗം ശില്പപരമായും മാനസികമായും തുടങ്ങിയത്.

തകര്‍ച്ചയില്‍ നിന്ന് ഓര്‍മയിലേക്ക്

1980~കള്‍ പാന്‍ ആമിന് കടുത്ത പരീക്ഷണങ്ങളായിരുന്നുഎണ്ണവിലക്കയറ്റം, ചെലവുകള്‍, മാനേജ്മെന്റ് പിഴവുകള്‍. 1988~ല്‍ ലോക്കര്‍ബിയില്‍ പാന്‍ ആം ഫ്ളൈറ്റ് 103~ന് നേരെയുണ്ടായ ബോംബാക്രമണം കമ്പനിയുടെ പ്രതിച്ഛായക്കു കനത്ത മുറിവേല്‍പ്പിച്ചു. 1991~ല്‍ പാന്‍ ആം പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ മറ്റു എയര്‍ലൈനുകളെപ്പോലെ പാന്‍ ആം മറവിയില്‍ ആണ്ടു പോയില്ല. ക്യാച്ച് മീ ഇഫ് യൂ ക്യാന്‍, മാഡ് മെന്‍ പോലുള്ള സിനിമകളും സീരീസുകളും പരസ്യങ്ങളുംഹോളിവുഡ് പോലും ഈ ഓര്‍മ്മ കാത്തുസൂക്ഷിച്ചു. ആരാധകര്‍ ഇന്നും ഇന്‍~ഫ്ളൈറ്റ് വസ്തുക്കളും യൂണിഫോമുകളും ബാഗുകളും ശേഖരിക്കുന്നു.

വീണ്ടും പറക്കാന്‍...

എഡ് വേഗലിന്റെ പദ്ധതിയില്‍, പുതിയ പാന്‍ ആം ദീര്‍ഘദൂര സ്വപ്നങ്ങളിലല്ല; മധ്യദൂര റൂട്ടുകളിലും കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കും. വമ്പത്തം കാണിക്കുന്നതിനു പകരം ബുദ്ധിമുട്ടില്ലാത്ത ആധുനികതയാണ് ലക്ഷ്യം. എന്നാല്‍ എല്ലാത്തിനുമപ്പുറം, അവശേഷിക്കുന്നത് ഒരു ആഗ്രഹം തന്നെയാണ്. കാരണം, പാന്‍ ആം ഒരിക്കലും ഒരു എയര്‍ലൈന്‍ മാത്രമായിരുന്നില്ല. പാന്‍ ആം ഒരു വികാരമായിരുന്നു. ഇപ്പോള്‍, ആ വികാരം വീണ്ടും ആകാശത്ത് ചിറകുവിരിയാന്‍ ഒരുങ്ങുന്നു.
- dated 15 Jan 2026


Comments:
Keywords: America - Otta Nottathil - pan_am_to_fly_again America - Otta Nottathil - pan_am_to_fly_again,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us